മാതൃകാ വഴിയെ കരുമ്പില്‍ അര്‍ജന്റെിന ഫാന്‍സും
KARUMBILLIVE
2023 Jan 15
കരുമ്പില്‍ | ഖത്തര്‍ ലോക കപ്പിലെ അര്‍ജന്റെീനയുടെ അവിസ്മരണീയ വിജയം ലോകമെങ്ങുമുള്ള അര്‍ജന്റെിന ആരാധകര്‍ പല വിധത്തിലാണ് ആഘോഷിച്ച് കൊണ്ടിരുന്നത്.
കരുമ്പില്‍ അര്‍ജന്റീന ഫാന്‍സ് DJ സംഘടിപ്പിക്കാന്‍ പിരിവ് എടുത്തിരുന്ന സമയം,നാടിനെ ദുഃഖത്തിലാഴ്ത്തി, നിയന്ത്രണം നഷ്ടപെട്ട വാഹനം കടക്കുള്ളിലേക്ക് കയറി, നാട്ടുകാരനും കടയിലെ ജീവനുക്കാരനുമായിരുന്ന യുവാവ് മരണപ്പെട്ട സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ എല്ലാം നിര്‍ത്തി വെച്ചിരുന്നു.
DJ നടത്തുന്നതിലേക്ക് പിരിവെടുത്തിരുന്ന പണം നാട്ടിലെ കുടുംബനാഥന്‍ നഷ്ടപെട്ട വീട്ടുകാരുടെ വീട് പണിയിലേക്ക് നല്കി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചിരിക്കുകയാണ് കരുമ്പില്‍ അര്‍ജന്റെിന ഫാന്‍സ്.വീട് പണിയിലേക്കുള്ള തുക കരുമ്പില്‍ മഹല്ല് സെക്രട്ടറി അബുമാഷിന്,കരുമ്പില്‍ അര്‍ജന്റീന ഫാന്‍സ് പ്രതിനിധികള്‍ കൈമാറി.