വയനാട്ടിൽ ഭക്ഷ്യവിഷബാധ; 86 വിദ്യാർത്ഥികൾ ചികിത്സയിൽ


വയനാട്ടിൽ ഭക്ഷ്യവിഷബാധ; 86 വിദ്യാർത്ഥികൾ ചികിത്സയിൽ

കൽപ്പറ്റ - വയനാട് ജില്ലയിലെ ലക്കിടി ജവഹർ നവോദയ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഹോസ്റ്റലിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഇന്ന് രാവിലെ കൂടുതൽ പേർ ആശുപത്രിയിൽ എത്തുകയായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി വരികയാണ്.
Previous Post Next Post