വ്യത്യസ്തത പുലർത്തിയ റീത്ത് പ്രതിഷേധവുമായി (എൻ .എഫ്. പി ആർ)
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ പലഭാഗങ്ങളിലും ഹൈമാസ് ലൈറ്റുകൾ പ്രവർത്തിക്കാറായിട്ട് മാസങ്ങൾ കഴിഞ്ഞു. നഗരസഭയിലെ ഒന്നാം ഡിവിഷനിൽ വടക്കേ മമ്പുറം അങ്ങാടിയിലെ ഹൈമാസ് ലൈറ്റ് പ്രവർത്തിക്കാതായിട്ട് നാലുമാസത്തിലേറെയായി. പൊതുജനങ്ങൾ നിറഞ്ഞ താമസിക്കുന്ന വീടുകൾ ഉള്ള ഭാഗവുംകാലത്ത് മദ്രസ പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള ബുദ്ധിമുട്ടും രൂക്ഷമായ തെരുവുനായ ശല്യവും കൂടിയുള്ളതിനാലാണ് ജനങ്ങൾ പരാതിയുമായി പോയിരുന്നത്. നിരവധിതവണ വാർഡ് കൗൺസിലറോടും മറ്റും പരാതി പറഞ്ഞെങ്കിലും നടപടി ഇല്ലാത്തതിനാൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോടും മറ്റും നാട്ടുകാർ പരാതി പറഞ്ഞിരുന്നു. എന്നാൽ യാതൊരു നടപടിയും ഇല്ലാത്തതിനാൽ നഗരസഭയ്ക്ക് രേഖാമൂലം പരാതി നൽകുകയും മറുപടിയിൽ 22 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയിൻ്റൻസ് നടപ്പിലാക്കും എന്നുള്ള അറിയിപ്പ് നൽകിയതല്ലാതെ പ്രവർത്തി നടത്തിയില്ല.12/1/23 നടന്ന വാർഡ് വിഷയം ഉന്നയിച്ചപ്പോൾ പതിമൂന്നാം തീയതി റിപ്പയർ ചെയ്യും എന്ന് അധ്യക്ഷനായിട്ടുള്ള ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിരീരങ്ങാടി ഉറപ്പുനൽകിയതായിരുന്നു അതും പാലിക്കപ്പെട്ടിട്ടില്ല ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ .എഫ് .പി. ആർ) മലപ്പുറം ജില്ലാ പഞ്ചായത്തുമായും എൽ. എസ് .ജി .ഡി എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി കൊടുത്തിട്ടും നടപടിയില്ലാത്തതിനാൽ വ്യത്യസ്തത പുലർത്തിയ റീത്ത് സമർപ്പിച്ചുകൊണ്ട് പ്രതിഷേധിച്ചു . സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു എൻ എഫ് പി ആർ തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് അധ്യക്ഷത വഹിച്ചു പി.രാമാനുജൻ , നിയാസ് അഞ്ചപ്പുര, എം.സി.അറഫാത്ത് പാറപ്പുറം എന്നിവർ സംസാരിച്ചു.