നീരോൽപാലത്ത് എം ഡി എം എ യുമായി രണ്ട് പേർപോലീസ് പിടിയിൽ


 തേഞ്ഞിപ്പാലം | നീരോൽപാലത്ത് 2 ഗ്രാം എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ.കരുവാങ്കല്ല് കൊട്ടട്ടേപ്പാറ അബ്ദുൽ ലത്തീഫ്(34), ഉങ്ങുങ്ങൽ നെയ്യൻ ഇബ്രാഹിമും (36) ആണ് ഇന്നലെ പുലർച്ചെ 2 മണിക്ക് തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും ലഹരി മരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സ് അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് കാർ തിരിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു.


തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ ഒ പ്രദീപ്‌,എസ് ഐ ഷാജി ലാൽ, സി പി ഒ അനൂപ്, പ്രത്യേക അന്വേഷണ സംഘങ്ങളായ മുസ്തഫ, അഷ്‌റഫ്‌, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.


പെരുവള്ളൂർ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് നേരത്തെപരാതി ഉയർന്നിരുന്നു.


Previous Post Next Post