ഗൂഡല്ലൂര്‍ | നീലഗിരിയിലെ ഓവാലി പഞ്ചായത്തില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു.
സീഫോര്‍ത്ത് മഞ്‌ജേശ്വരി എസ്റ്റേറ്റ് പാറാവുകാരന്‍ വി.പി.നൗഷാദാണ്(38) മരിച്ചത്. കൂടെയുണ്ടായിരുന്ന പാറാവുകാരന്‍ ജമാലിന്(37) ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ ഗൂഡല്ലൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം. എസ്റ്റേറ്റിലേക്ക് നടന്നുപോകുമ്പോഴാണ് നൗഷാദും ജമാലും ആനയുടെ മുന്നില്‍പ്പെട്ടത്. ഓടിയ നൗഷാദിനെ 200 മീറ്ററോളം പിന്തുടര്‍ന്നാണ് ആന പിടിച്ചത്. കഴിഞ്ഞ ദിവസം ഓവാലി ടെല്‍ഹൗസില്‍ മുന്‍ തോട്ടം തൊഴിലാളി ശിവനാണ്ടി(65) കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു. വനത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. നസീമയാണ് നൗഷാദിന്റെ ഭാര്യ: മക്കള്‍: മുഹമ്മദ് മിന്‍ഹാജ്, ഫാത്തിമ ഹന്ന.
https://chat.whatsapp.com/K4gONdamOuA9RcUdHRDnKC
