പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ.

 
പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ.

പരപ്പനങ്ങാടി: ഇക്കഴിഞ്ഞ പതിമൂന്നാം തീയതി രാത്രി ഒമ്പതര മണിക്ക് പരപ്പനങ്ങാടി നഹാസാശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വന്ന പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയായ അബ്ദുൾ മുനവീറിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ താനൂർ പുതിയ കടപ്പുറം സ്വദേശി മൂത്താട്ട് സെയ്തലവിയുടെ മകൻ റാസിഖ് (31) നെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ് കെജെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പരമേശ്വരൻ അറസ്റ്റ് ചെയ്തു.
 പരപ്പനങ്ങാടിയിൽ പമ്പിൽ വച്ച് പെട്രോൾ അടിക്കാൻ വന്ന മുനവിറിനെ റാസിക്കിന്റെ കൂട്ടുകാർ ഉപദ്രവിക്കുകയും ആയത് തടഞ്ഞ മുനവറിനെ പിന്നീട് മറ്റൊരു വണ്ടിയിൽ വന്ന റാസിക്ക് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരി ക്കൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് ചാവക്കാട് ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ താനൂർ പോലീസിന്റെ സഹായത്തോടുകൂടി പിടികൂടുകയായിരുന്നു
Previous Post Next Post