മലപ്പുറത്ത് മദ്രസ വിട്ടു മടങ്ങിയ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു.
ചങ്ങരംകുളം-കോക്കൂരില്‍ കാറിടിച്ചു മദ്രസ വിദ്യാര്‍ഥി മരിച്ചു. കോക്കൂര്‍ അത്താണി പീടികയില്‍ ഇല്ലത്തു വളപ്പില്‍ നജീബിന്റെ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകന്‍ മുഹമ്മദ് നബീല്‍(ആറ്) ആണ് മരിച്ചത്. രാവിലെ എട്ടര മണിയോടെ മദ്രസ വിട്ടുവരികയായിരുന്ന നബീല്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. പരിക്കേറ്റ നബീലിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹറ.
സഹോദരികള്‍: ആമിന, സൈമ.