അമ്പലപ്പടിയിൽ മാപ്സിന്റ പരാതിയിൽ സൂചന ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിച്ചു
തിരൂരങ്ങാടി : പരപ്പനങ്ങാടി തിരൂരങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടി മുതൽ ചെമ്മാട് വരെ തുറന്നിട്ട ഓടകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കഴിഞ്ഞാഴ്ചയിലെ അപകട മരണവും തുടർച്ചയായ അപകടങ്ങളുടെ നിരയും പോതുജനങ്ങളെ ഒന്നാകെ ഭീതിയിലായിത്തിയിരുന്നു ഇതിനെതിരെ സിറാജ് പ്രാധാന്യത്തോടെ വാർത്തയും നൽകിയിരുന്നു ഇതിനെതിരെ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാഹനാപകടനിവാരണ സമിതി (മാപ്സ്) അസിസ്റ്റൻറ് എൻജിനീയർ സിദ്ദീഖ് ഇസ്മായിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി എന്നിവർക്ക് പരാതിനൽകുകയും സൂചന ബോർഡുകളും ,
റിമ്പിൾ സ്ട്രിപ്സ് മറ്റു അപകടനിവാരണ മാർഗ്ഗങ്ങൾ അടിയന്തരമായി സ്ഥാപിക്കണമെന്നും മാപ്സ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിലും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലും പരിശോധന നടത്തുകയും അടിയന്തരമായി തുറന്നിട്ട് ഓടകൾ മൂടുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു പത്രമാധ്യമങ്ങളുടെ ജനശ്രദ്ധയാകർഷിച്ച ഈ വാർത്ത ഏവരെയും നടുക്കുന്നതായിരുന്നു സൂചന ബോർഡ് സ്ഥാപിച്ചതായും റിമ്പിൾ സ്ട്രിപ്സ് പണി 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നും മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിനെ പിഡബ്ല്യുഡി ഭാരവാഹികൾ അറിയിച്ചു