വെള്ളക്കാർഡുയർത്തി പോർച്ചുഗീസ് റഫറി; കളിയിൽ എന്തിനാണ് വെള്ള കാർഡ് ഉയർത്തുന്നത്?
ലിസ്ബൺ: കാലങ്ങളായി ഫുട്‌ബോൾ മൈതാനങ്ങളിൽ എല്ലാവരും കണ്ടു ശീലിച്ച രണ്ട് കാർഡുകളാണ് മഞ്ഞയും ചുവപ്പും. എന്നാൽ കഴിഞ്ഞ ദിവസം മത്സരത്തിനിടെ വെള്ളക്കാർഡ് പുറത്തെടുത്താണ് പോർച്ചുഗീസ് റഫറി കാതറിൻ ചരിത്രത്തിൽ ഇടം നേടിയത്. പോർച്ചുഗലിൽ നടക്കുന്ന വനിതാ ലീഗ് ഫുട്‌ബോൾ മത്സരത്തിനിടെയായിരുന്നു റഫറി വെള്ളക്കാർഡുയർത്തിയത്.
ഫെയർ പ്ലേ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി പോർച്ചുഗീസ് ഫുട്‌ബോൾ അസോസിയേഷൻ നടപ്പാക്കിയതാണ് വെള്ളക്കാർഡ്. സ്‌പോർടിങ് ലിസ്ബൺബെൻഫിക്ക മത്സരത്തിനിടെയായിരുന്നു റഫറി കാതറിൻ വെള്ളക്കാർഡുയർത്തി പോർച്ചുഗലിൽ ആദ്യമായി വെള്ളക്കാർഡ് കാണിക്കുന്ന റഫറിയായി ചരിത്രത്തിൽ ഇടം നേടിയത്. സീസണിന്റെ തുടക്കത്തിലായിരുന്നു വെള്ളക്കാർഡ് കാണിക്കാമെന്ന നിയമം പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ നടപ്പാക്കിയത്.
Watch Video