കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ബാസ് ഫൈസി മക്കയിൽ നിര്യാതനായി


കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ബാസ് ഫൈസി മക്കയിൽ നിര്യാതനായി

സമസ്ത നേതാവും പ്രമുഖ പണ്ഡിതനുമായ പരേതനായ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകൻ കാളമ്പാടി അബ്ബാസ് ഫൈസി(55) മക്കയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. മക്ക ശറാഇയയിൽ പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. മുപ്പത് വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് നാട്ടിൽനിന്ന് മടങ്ങി എത്തിയത്. ഭാര്യ: ഹഫ്‌സത്ത്. നാലു മക്കളുണ്ട്. മയ്യിത്ത് മക്കയിൽ ഖബറടക്കും. നടപടി ക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്. 
Previous Post Next Post