പരപ്പനങ്ങാടി: പുത്തൻ കടപ്പുറം ആറാം ക്ലാസ് വിദ്യാർഥിയുടെ വിരലിലാണ് സ്റ്റീൽ മോതിരം കുടുങ്ങി കൈ വിരൽ വീങ്ങി മുറിവായത്. സംഭവമറിഞ്ഞ സുപ്രഭാതം ന്യൂസ് റിപ്പോർട്ടർ നൗഷാദ് പി പി ട്രോമാ കെയർ ഓഫീസിലെത്തുകയും ലീഡർ മുനീറിന്റയും അൻസാർ അഞ്ചപ്പുരയുടെയും നേതൃത്വത്തിൽ മോതിരം മുറിച്ച് മാറ്റി ആശ്വാസമേകുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിലും സമാന രീതിയിൽ മോതിരം എടുത്തു മാറ്റി ട്രോമാ കെയർ വളണ്ടിയർമാർ ശ്രദ്ധേയരായിരുന്നു