റാസൽഖൈമയിൽ ഫുട്ബാൾ കളിക്കാനിറങ്ങവെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബായ്-ഫുട്‌ബോള്‍ കളിക്കാനെത്തിയ മമ്പാട് സ്വദേശി റാസല്‍ ഖൈമയില്‍ ടര്‍ഫില്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കൈക്കുത്ത് പുല്ലോട് വായനശാലക്കല്‍ ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖ്(24) ആണ് മരിച്ചത്.
റാസല്‍ഖൈമ അല്‍ഗൈലില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ടര്‍ഫില്‍ കളിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ ആഷിഖിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞമാസം 11-ന് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പത്തു ദിവസം മുമ്പാണ് യുഎഇയിലേക്ക് മടങ്ങിയത്. സഹോദരങ്ങള്‍: ജാസ്മിന്‍, നാജിയ.