മലപ്പുറം/ഇടുക്കി | ഇന്ന് രാവിലെ മലപ്പുറം പുതു. പൊന്നാനിയിൽ അൽഫ ഹോട്ടലിന് സമീപം ദേശീയപാതയിൽ ചരക്കുലോറിയും എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ച് ഇടുക്കി ചെറുതോണി സ്വദേശിയായ ജോവിഷിന് ദാരുണാന്ത്യം.കൂടെയുണ്ടായിരുന്ന ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ എന്നിവരെ ആംബുലൻസ് ജീവനക്കാർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മരിച്ച ജോവിഷിന്റെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതായാണ് ലഭ്യമായ വിവരം.
https://chat.whatsapp.com/K4gONdamOuA9RcUdHRDnKC
