പി.ജെ. ജോസഫിന്റെ ഭാര്യ ഡോ.ശാന്ത നിര്യാതയായി


പി.ജെ. ജോസഫിന്റെ ഭാര്യ ഡോ.ശാന്ത നിര്യാതയായി

തൊടുപുഴ- കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി ജെ ജോസഫ് എം.എല്‍.എയുടെ ഭാര്യ ഡോ.ശാന്ത (73) നിര്യാതയായി. ആരോഗ്യ വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടറായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 2.30 ഓടെയായിരുന്നു അന്ത്യം.
മക്കള്‍:  അപു ജോണ്‍ ജോസഫ് , ഡോ.യമുന,ആന്റണി ജോസഫ് ,പരേതനായ ജോമോന്‍ ജോസഫ്.
മരുമക്കള്‍: അനു (അസോഷ്യേറ്റ് പ്രഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോണ്‍ മെഡിക്കല്‍ കോളജ്, കോഴഞ്ചേരി), ഉഷ.
Previous Post Next Post