ജിദ്ദ വിമാനതാവളത്തിലേക്ക് ടാക്‌സിയിൽ പോകുന്നവർ ശ്രദ്ധിക്കുക, 5000 റിയാൽ പിഴ


ജിദ്ദ വിമാനതാവളത്തിലേക്ക് ടാക്‌സിയിൽ പോകുന്നവർ ശ്രദ്ധിക്കുക, 5000 റിയാൽ പിഴ

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലുകളിൽ നിന്ന് നിയമ വിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്ന കള്ളടാക്‌സികൾക്ക് 5,000 റിയാൽ തോതിൽ പിഴ ചുമത്തുമെന്ന് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി. ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇഹ്‌റാം വേഷത്തിലുള്ളവർക്കു മാത്രമാണ് സൗജന്യ ബസ് സർവീസിൽ പ്രവേശനം നൽകുക. ഇതിന് സ്വദേശികൾ ഹവിയ്യയും വിദേശികൾ പാസ്‌പോർട്ടും കാണിക്കണം. ഒന്നാം നമ്പർ ടെർമിനലിൽ ഫിഷ് അക്വേറിയത്തിനു സമീപമാണ് സൗജന്യ ബസ് ഷട്ടിൽ സർവീസ് സേവനം ലഭിക്കുകയെന്നും ജിദ്ദ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.
Previous Post Next Post