സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

മലപ്പുറം |  കരുവാരകുണ്ട് ആളില്ലാത്ത വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതികളെ കരുവാരകുണ്ട് പോലീസ് പിടികൂട നിലമ്പൂർ പൂവത്തിയിൽ അക്ബർ (53), തിരൂർ കുറ്റിപ്പാലം വാക്കാട് പൊറോട്ട ഹനീഫ (50) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

 കഴിഞ്ഞ ജൂൺ മാസത്തിൽ  കുരുക്കൾ സിറാജുദ്ദീന്റെ വീട്ടിൽ നിന്ന് വീടിന്റെ വാതിൽ പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പതര പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും മോഷ്ടിച്ചു എന്നാണ് കേസ്. കരുവാരകുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

 സിറാജുദ്ദീനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്താണ് ഒന്നാംപ്രതി അക്ബറിന്റെ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. സ്വർണാഭരണം വിൽപ്പന നടത്താൻ കൂട്ടുനിന്നതാണ് ഹനീഫ. വിറ്റ് കിട്ടിയ പണത്തിൽ നിന്ന് ഒരു പങ്ക് ഹനീഫ കൈപ്പറ്റുകയും ചെയ്തു.

 ഒന്നാംപ്രതി അക്ബറിന്റെ പേരിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ ധാരാളം കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n
Previous Post Next Post
WhatsApp