അരക്കോടി കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
പരപ്പനങ്ങാടി: മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു പോയിരുന്ന അരക്കോടി രൂപയോളം 500 രൂപയുടെ നോട്ടുകൾ രഹസ്യ അറയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശിയായ മുനീർ സി കെ (47) ചോലക്കുന്നുമ്മൽ ഹൗസ്, പാലക്കുറ്റി,കൊടുവള്ളി പോസ്റ്റ്, കൊടുവള്ളി വില്ലേജ്,കോഴിക്കോട് എന്നയാളെ ആണ് പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ജിനേഷ് കെ ജെ സബ്ഇൻസ്പെക്ടർ അരുൺ ആർ യു, പരമേശ്വരൻ,സീനിയർ സിവിൽ പോലീസ് ഓഫീസറായ സതീഷ്,സിന്ധുജ, അനീഷ് പീറ്റർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്,സുഭാഷ്, വിബീഷ്,രമേഷ്, മുജീബ് റഹ്മാൻ എന്നിവരും ചേർന്നാണ് ചെട്ടിപ്പടി ഭാഗത്ത് നിന്നും ചെമ്മാട് ഭാഗത്തേക്ക് പോയിരുന്ന വാഹനം പരിശോധിച്ചു പണം കണ്ടെത്തിയത്. പ്രാഥമികമായ പരിശോധനയിൽ വാഹനത്തിൽ അസ്വാഭാവികത ഒന്നും കണ്ടില്ലെങ്കിലും വിശദമായിട്ടുള്ള പരിശോധനയിൽ കാറിൽ അനധികൃതമായി നിർമ്മിച്ച രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിട്ടുള്ളതായി കണ്ടെത്തി. അതിലെ ഒരു അറയിൽ നിന്നാണ് ഈ പണം പിടിച്ചെടുത്തിട്ടുള്ളത്. നാൽപത്തൊമ്പതു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുള്ളത്. മുമ്പും സമാനമായ രീതിയിൽ ഇയാൾ പണം കടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിക്കുന്നുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് കുഴൽപ്പണ- സ്വർണ്ണ മാഫിയയ്ക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയിരുന്നു. പരപ്പനങ്ങാടി, വളാഞ്ചേരി, കൽപകഞ്ചേരി, പെരിന്തൽമണ്ണ തേഞ്ഞിപ്പാലം മേലാറ്റൂർ, മലപ്പുറം, മങ്കട,നിലമ്പൂർ, എന്നിവിടങ്ങളിലൊക്കെ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണ വേട്ട കഴിഞ്ഞ മാസങ്ങളിൽ നടത്തിയിരുന്നു. മൂന്നുദിവസം മുമ്പാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ 32 ലക്ഷം രൂപയോളം പിടികൂടിയത്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി. പണത്തിന്റെ കൂടുതൽ നടപടികൾക്കായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും രേഖാമൂലമുള്ള റിപ്പോർട്ട് മുഖാന്തിരം അറിയിക്കുമെന്നും പോലീസ് അറിയിച്ചു