തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം ആവശ്യപ്പെട്ടു, വിളി വന്നത് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക്

തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം ആവശ്യപ്പെട്ടു, വിളി വന്നത് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക്

കൊല്ലം - കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ തട്ടിക്കൊണ്ടു പോയ ഏഴു വയസ്സുകാരിയെ കണ്ടെത്താന്‍ പോലീസിന്റെ അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിനിടെ മോചന ദ്രവ്യമായി അഞ്ച് ലക്ഷം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക്  വിളി വന്നു. ഇതേക്കറിച്ചും അന്വേഷണം ആരംഭിച്ചു. കൊല്ലം ജില്ലയിലെ അയല് ജില്ലകളിലെയു പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് ജാഗ്രതയോടെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും എല്ലാ ജില്ലകളിലേക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും സഹോദരിയെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറയുന്നത്. മൂന്ന് പുരുഷന്‍മാരും  ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരന്‍ പറയുന്നു. കുട്ടിയെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച ജോനാഥനും പരിക്കേറ്റിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഈ കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
Previous Post Next Post
WhatsApp