കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിൽ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള തിരൂർ കൂട്ടായി - മംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ബീമിൽ അസ്വഭാവികമായ വിള്ളൽ ദൃശ്യമായ പശ്ചാത്തലത്തിൽ പാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പാലത്തിന്റെ ചില തൂണുകൾക്ക് സെറ്റിൽമെന്റ് സംഭവിച്ചതിനാൽ പാലം അപകടവസ്ഥയിലാണെന്നാണ് ജലസേചന വകുപ്പിൽ നിന്ന് ലഭിച്ച റിപ്പോർട്ട്.