| യൂത്ത് കോൺഗ്രസ് നേതാക്കളേയും ഡോക്ടർ ശാലിനി രാജിനേയും ആദരിക്കുന്ന ചടങ്ങ് ഡോ: പി. സരിൻ ഉദ്ഘാടനം ചെയ്യുന്നു. |
യൂത്ത് കോൺഗ്രസ് നേതാക്കളെയും ഡോക്ടർ ശാലിനി രാജിനേയും ആദരിച്ചു.
പരപ്പനങ്ങാടി :- മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കളേയും കോൺഗ്രസ് കുടുംബാംഗമായ ഡോക്ടർ ശാലിനി രാജിനേയും ആദരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ ശാസ്ത ഗവേഷണ വിദ്യാർത്ഥിയാണ് ഡോക്ടർ ശാലിനി രാജ്. ഇന്ത്യയുടേയും, പ്രത്യേകിച്ച് കേരളത്തിന്റേയും ഭാവി വാഗ്ദാനമാണ് ശാലിനി. ആദരിക്കൽ ചടങ്ങ് ഡോക്ടർ പി. സരിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ആർ.എസ്.പണിക്കർ, മോഹനൻ വെന്നിയൂർ അനീഷ് പരപ്പനങ്ങാടി , പി.എ. ലത്തീഫ് . സി.ബാലഗോപാലൻ, ഗഫൂർ കാവാട്ട് , സുചിത്രൻ അറോറ, ഗംഗാധരൻ കെ.കെ., തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർ യു വി . ശാലിനി രാജിനേയും യൂത്ത് കോൺഗ്രസ് നേതാക്കളായ സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സിക്രട്ടറി ഉമറലി കരേക്കാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയിൽ , നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷഫീഖ് ഉള്ളണം. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.സാക്കിർ തുടങ്ങിയവരെ ആദരിച്ചു. ചടങ്ങിന് ജമാൽ നാസർ വേളക്കാടൻ നന്ദി പറഞ്ഞു