വെടിനിര്‍ത്തല്‍ രാവിലെ ഏഴു മുതല്‍, ബന്ദികളുടെ മോചനം വൈകിട്ട്


വെടിനിര്‍ത്തല്‍  രാവിലെ ഏഴു മുതല്‍, ബന്ദികളുടെ മോചനം വൈകിട്ട്

ദോഹ-ഇസ്രായിലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
13 ഇസ്രായില്‍ ബന്ദികള്‍ അടങ്ങുന്ന ആദ്യ സംഘത്തെ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് മോചിപ്പിക്കുമെന്നും കരുതുന്നു.

ബന്ദികളുടെ പ്രാരംഭ ലിസ്റ്റ് ഇസ്രായിലിന് ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച മടങ്ങുന്നവരെ കുറിച്ച് കുടുംബങ്ങള്‍ക്ക്  വിവരം നല്‍കിയിട്ടുണ്ടെന്നും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രാവിലെ മുതല്‍ നാല് ദിവസം വരെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാകുമെന്ന് ഹമാസിന്റെ സൈനിക വിഭാഗവും അറിയിച്ചു.
നാല് ദിവസത്തിനുള്ളില്‍ 50 ധബന്ദികളെ മോചിപ്പിക്കും- ഇസ്രായിലില്‍ നിന്നുള്ള വിവരം സ്ഥിരീകരിച്ചുകൊണ്ട് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ഇസ്രായിലില്‍ ജയിലിലടച്ച മൂന്ന് ഫലസ്തീനികളെ ഓരോ ഇസ്രായിലി ബന്ദിക്കും പകരമായി മോചിപ്പിക്കും. ആകെ 150 പേരെയാണ് ഇസ്രായില്‍ ജയിലുകളില്‍നിന്ന് വിട്ടയക്കുക.
Previous Post Next Post