കേരളത്തിനെ നടുക്കിയ ക്രൂരത; ആലുവയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസലെ പ്രതിക്ക് തൂക്കുകയർ

കൊച്ചി | കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൊലപാതകക്കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 

എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. 

പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n
Previous Post Next Post