യുവതി കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ പോലീസുകാരൻ കടന്നുപിടിച്ചു; ബസ് മാറിക്കയറിയിട്ടും വേട്ടയാടി, അറസ്റ്റിൽ



യുവതി കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ പോലീസുകാരൻ കടന്നുപിടിച്ചു; ബസ് മാറിക്കയറിയിട്ടും വേട്ടയാടി, അറസ്റ്റിൽ


കോട്ടയം - ബസ് യാത്രയ്ക്കിടെ കുഞ്ഞിനെ മൂലയൂട്ടിന്നതിനിടെ യുവതിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.  
 കോട്ടയത്ത് നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ പോകുമ്പോഴാണ് യുവതിയ്ക്കുനേരെ പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം ഉണ്ടായത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാല് കൊടുത്ത സമയത്ത് അജാസ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ പേടിച്ചുപോയ യുവതി തുടർന്ന് വഴിയിൽ പൊൻകുന്നത്ത് ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരുകയായിരുന്നു. എന്നാൽ, പ്രതിയായ പോലീസ് ഉദ്യോഗസ്ഥനും പിന്നാലെ ബസിൽനിന്ന് ഇറങ്ങി യുവതി കയറിയ ബസിൽ കയറുകയായിരുന്നു. ഇതോടെ യുവതി വിവരം ഭർത്താവിനെയും ബന്ധുക്കളെയും ഫോണിൽ അറിയിച്ചു. ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയതോടെ യുവതി അവിടെ ഇറങ്ങി. പിന്നാലെ പ്രതിയും കാഞ്ഞിരപ്പള്ളിയിൽ ഇറങ്ങുകയായിരുന്നു. അവിടെ കാത്തുനിന്ന യുവതിയുടെ ബന്ധുക്കൾ ഇയാളെ പിടികൂടി പൊൻകുന്നം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
Previous Post Next Post
WhatsApp