മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഓർമ്മ ദിനം ആചരിച്ചു. നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകത്തിലാകമാനം റോഡ് അപകടത്തിൽ ഇരയായവരുടെ ഓർമ്മദിനം ആചാരിച്ചു വരുന്നു.
മഞ്ചേരി ട്രോമകെയർ പരിശീലന കേന്ദ്രത്തിൽ വെച്ച് "സുരക്ഷിത റോഡ് ഉപയോഗം" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. അടുത്ത ഒരു വർഷ കാലം നീണ്ടു നിൽക്കുന്ന റോഡ് അപകട ലഘുകരണ പരിപാടി നടത്താൻ യോഗം ആസൂത്രണം ചെയ്തു. തുടർന്ന് ഓർമ്മ സ്ഥൂപ്പത്തിന് മുമ്പിൽ മെഴുകുതിരി പ്രകാശിപ്പിച്ച് റോഡ് അപകട രഹിത സത്യപ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.
പരിപാടിയിൽ ട്രോമകെയർ സെക്രട്ടറി പ്രതീഷ് കെപി സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബ് ( റിട്ട.ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷണർ ) അധ്യക്ഷത വഹിച്ചു. ചർച്ചയിൽ എഎംവിഐ മാരായ പ്രജീഷ്, രാജേഷ്, ഷൂജ മാട്ടട, അജീഷ്,ജില്ലാ കമ്മിറ്റി അംഗം സലീം പി, ട്രോമകെയർ ജില്ലാ ഇൻവയ്റ്റി അംഗങ്ങളായ ജവഹർ കാളികാവ്, മുജീബ് പാണ്ടിക്കാട്, ശാഹുൽ ഹമീദ് മഞ്ചേരി, ഷാനിയ വാഴക്കാട് എന്നിവരും പങ്കെടുത്തു.