മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തലപ്പാവ് അണിയിച്ച് സ്വീകരണം; നവകേരള സദസിന് തുടക്കം
കാസർകോട് - പിണറായി സർക്കാരിന്റെ നവകേരള സദസിന് കാസർക്കോട്ട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളികയിലാണ് ജനസദസിന്റെ ഉദ്ഘാടനം.
കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിലാണ് ഉദ്ഘാടന വേദിയായ പൈവളികയിലെത്തിയത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൊമ്പുകുഴൽ വിളികളുടെ അകമ്പടിയോടെ തലപ്പാവ് അണിയിച്ചാണ് വേദിയിൽ സ്വീകരിച്ചത്. ജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കാൻ 7 കൗണ്ടറുകൾ തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുകയാണിപ്പോൾ.