സീറോ വേയ്സ്റ്റ് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനം
പ്രതിഭകളെ ആദരിക്കലും
➖➖➖➖➖➖➖
തിരൂരങ്ങാടി ഒ യു പി
സ്കൂളിലെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയായ ക്ലീൻ ഗ്രീൻ ഒ യു പി യുടെ ഭാഗമായി
സീറോ വേയ്സ്റ്റ് ക്ലാസ് റൂം പരിപാടി ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലിങ്ങൽ നിർവ്വഹിച്ചു.
LSS , USS , മുനിസിപ്പൽ , ഉപജില്ലാ കലാ - കായിക, ശാസ്ത്ര മേളകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
തുടർച്ചയായി ഇരുപത്തിരണ്ടാം തവണവും ഉപജില്ലാ അറബി കലോത്സവത്തിൽ ഈ വിദ്യാലയം കിരീടം ചൂടി.
പ്രധാനധ്യാപകൻ പി അഷ്റഫ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗൺസിലമാരായ സി.പി ഹബീബ , പി.കെ മഹ്ബൂബ് എന്നിവർ അവാർഡ് ദാനം നിർവ്വഹിച്ചു.
പി.ടി എ പ്രസിഡണ്ട് കാരാടൻ റഷീദ്, മുസ്തഫ ചെറുമുക്ക്, മനരിക്കൽ അഷ്റഫ്, പി.ഒ ഫാറൂഖ്, കെ. ഫരീദാബി , അബ്ദുറഹിമാൻ, വി.കെ സിദ്ധീഖ്, കെ.ടി ഹനീഫ, ഇവി ജാസിദ് , എ. അബു, എ.ടി റബീഹ്, പി.കെ ജമീല, കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.