പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷ കഠിന തടവും 2.50 ലക്ഷം രൂപ പിഴയും


പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷ കഠിന തടവും 2.50 ലക്ഷം രൂപ പിഴയും

karumbillive
_2023 Nov 16_


പരപ്പനങ്ങാടി | ആനയാറങ്ങാടിയിലേക്ക് സാധനം വാങ്ങാന്‍ പോയ 11 വയസ്സുകാരിയെ,2017 ഏപ്രീല്‍-7 ന് സ്വാന്തം വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി വള്ളിക്കുന്ന് ആനയാറങ്ങാടി സ്വദേശി മഹേഷി(42)നെ, പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി : എ ഫാത്തിമബീവി 43 വര്‍ഷം കഠിന തടവിനും, 250000/- രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 5 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. 

പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും 250000/- രൂപ അതിജീവിതക്ക് നല്‍കുന്നതിന് ഉത്തരവായി. 

താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന ശ്രീ. സന്തോഷ് കുമാര്‍, ശ്രീ. സി അലവി എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 20 സാക്ഷികളെയും 11 രേഖകളും ഹാജരാക്കി.
  
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീമതി ഷമ മാലിക് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ ശ്രീമതി. സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.

പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Previous Post Next Post