നവകേരള സദസ്സിനുള്ള ആഡംബര ബസ് നിർമിച്ചത് കർണാടകയിൽ; പ്രത്യേക ഇളവു നൽകി ഗതാഗത വകുപ്പ്



നവകേരള സദസ്സിനുള്ള ആഡംബര ബസ് നിർമിച്ചത് കർണാടകയിൽ; പ്രത്യേക ഇളവു നൽകി ഗതാഗത വകുപ്പ്


കാസർകോട്- നവകേരള സദസ്സിനായി 140 മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനുള്ള ആഡംബര ബസ് കർണാടകയിലാണ് നിർമിച്ചത്. ബാംഗ്ലൂരിലെ മണ്ടിയിൽ നിർമിച്ച ബസിന് 24 സീറ്റുകൾ ഉണ്ട്. ഒരു കോടി രൂപയാണ് ചെലവെന്ന് പറയുന്നു. അതേസമയം, കേരളത്തിലെ നിരത്തുകളിൽ ഗതാഗത വകുപ്പ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ ബസ് സർവീസ് നടത്തുന്നതിന് നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നവകേരള ബസ് രജിസ്റ്റർ ചെയ്തത് കോൺട്രാക്ട് കാര്യേജ് പെർമിറ്റ് വ്യവസ്ഥയിലാണ്. 
മറ്റു കോൺട്രാക്ട് കാര്യേജ് ബസുകളുടെ നിയമങ്ങൾ ഇതിന് ബാധകമല്ല. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലുള്ള കളർ കോഡും നവകേരള ബസിന് ബാധകമാക്കിയിട്ടില്ല. നവകേരള സദസ്സിനു ശേഷം കെ.എസ്.ആർ.ടി.സിയുടെ ടൂറിസം പദ്ധതിക്ക് ബസ് ഉപയോഗിക്കും. സർക്കാരിനും സർക്കാർ നിർദ്ദേശിക്കുന്ന വി.വി.ഐ.പികൾക്കും ആവശ്യപ്പെടുന്ന സമയത്ത് ബസ് വിട്ടു നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Previous Post Next Post