പരപ്പനങ്ങാടി വികസന സെമിനാർ മുൻസിപ്പൽ ഭരണ വിരുദ്ധ വേദിയായി മാറി




പരപ്പനങ്ങാടി വികസന സെമിനാർ മുൻസിപ്പൽ ഭരണ വിരുദ്ധ വേദിയായി മാറി

                             പരപ്പനങ്ങാടി: പരപ്പനാട് ഡവലപ്മെൻ്റ് ഫോറം (പി.ഡി.എഫ് ) നാടിൻ്റെ വികസനം ചർച്ച ചെയ്യപ്പെടുന്ന "വികസന സെമിനാർ " മുൻസിപ്പൽ ഭരണ വിരുദ്ധ വേദിയായി.

  വൈകുന്നേരം 6.30-ന്‌ പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ പരപ്പനാട് ഡെവലപ്പ്മെന്റ് ഫോറം സംഘടിപ്പിച്ച സെമിനാറാണ് മുൻസിപ്പൽ ഭരണ വിരുദ്ധ വേദിയായി മാറിയത്.


മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത് ,

 നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പ ത്തും പങ്കെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ സെമിനാറിൽ നിന്ന് ഇവർ വിട്ട് നിന്നതോടെയാണ് സെമിനാർ മുൻസിപ്പൽ ഭരണ വിരുദ്ധ വേദിയായി മാറിയത്. 

പിന്നീട് ഗവ. കൺസ്യൂമർ പ്രൊട്ടക്ഷൻ ബോർഡ് മെമ്പറും, സി.പി.ഐ നേതാവുമായ നിയാസ് പുളിക്കലകത്ത് ഉത്ഘാടനം ചെയ്തു .

രാഷ്ട്രീയത്തിനപ്പുറത്ത് വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കൂടുക എന്നത് സ്വാഗതാർഹമാണന്ന് അദ്ധേഹം പറഞ്ഞു.

ഒരു പാട് പരാതീനകളും, പോരായ്മകളും നിറഞ്ഞതാണ് പരപ്പനങ്ങാടി , കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വീടുകളുള്ള മുൻസിപ്പാലിറ്റി 2 രാജ്യ വംശത്തിന്റെ പാരമ്പര്യമുള്ള പരപ്പനങ്ങാടിയുടെ വികസനമെന്നത് വിമർശനവിധേയമാക്കേണ്ടതുണ്ട്. 15000 വീടുകളും 70000 ത്തിലധികം ജനങ്ങളുമുള്ള മുൻസിപ്പാലിറ്റി നികുതി ഇനത്തിൽ കച്ചവടക്കാരെയടക്കം കൊള്ളയടിക്കുകയായിരുന്നന്നും, തീരദേശ മേഖലയും , കാർഷിക മേഖലയും തകർച്ചയിലാണന്നും അദ്ധേഹം പറഞ്ഞു.
പരപ്പനങ്ങാടിയിൽ ഈ മാസം 28 ന് നടക്കുന്ന നവകേരള സദസ്സിൽ പരപ്പനങ്ങാടിയുടെ പോരായ്മകളും ചർച്ചയാവണമെന്നും അദ്ധേഹം പറഞ്ഞു.

  മനാഫ് താനൂർ, ടി കാർത്തികേയൻ, യാക്കൂബ് ആലുങ്ങൽ , കെ.സി നാസർ, ഗിരീഷ് തോട്ടത്തിൽ ഖാജാ മൊയ്തീൻ സംസാരിച്ചു.
Previous Post Next Post