തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു



തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിനു നഗരസഭയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെയും കാര്‍ഷിക വികസന സമിതിയംഗങ്ങളുടെയും യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. നാളികേരം വര്‍ധിപ്പിക്കുന്നതിനു ആവശ്യമായ വളം. കുമ്മായം, തടം തുറക്കല്‍, ഇടവിള കൃഷി. പമ്പ് സെറ്റ്. ജൈവ വള നിര്‍മാണ യൂണിറ്റ്. തെങ്ങുകയറ്റയന്ത്രം. തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയുടെ അനുമതിയിയിട്ടുണ്ട്. ഈ മാസം 30നകം വാര്‍ഡുകളില്‍ യോഗം ചേരും. ഡിസമ്പര്‍ 15നകം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. സിപി ഇസ്മായില്‍, സോന രതീഷ്, ഇ.പി ബാവ.സിപി സുഹ്‌റാബി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു. ഡിസമ്പര്‍ 8നകം അപേക്ഷകള്‍ കൃഷിഭവനില്‍ ഏല്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ പി.എസ് ആരുണി അറിയിച്ചു.
Previous Post Next Post