ശ്രദ്ധേയമായി എം കെ എച്ച് ഹോസ്പിറ്റൽ പാനൽ ഡിസ്കഷൻ



 ശ്രദ്ധേയമായി എം കെ എച്ച് ഹോസ്പിറ്റൽ പാനൽ ഡിസ്കഷൻ

 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എം.കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ പ്രമേഹവും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു.
   ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് നൗഷാദ് ചർച്ച നയിച്ചു. പാനൽ ഡിസ്കഷനിൽ വിദഗ്ധ ഡോക്ടർമാരായ ഡോ. പി സുരേഷ് കുമാർ,( ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, എം കെ എച്ച് ഹോസ്പിറ്റൽ, ഡോ. ഷംസുദ്ദീൻ, ( കൺസൾട്ടന്റ് ഫിസിഷൻ ) ഡോ. മുഹമ്മദ് ഹാറൂൺ ( നേത്ര രോഗവിഭാഗം ), ആയിഷ ഫെമിൻ കെ. ടി ( ഡയറ്റീഷൻ) എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള അവസരവും പ്രസ്തുത പരിപാടിയിൽ ഒരുക്കിയിരുന്നു.

Previous Post Next Post