നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍



നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍


തിരൂരങ്ങാടി: ക്ഷേമ പെന്‍ഷന്‍, ലൈഫ് ഉള്‍പ്പെടെ പാവപ്പെട്ടവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കാതിരിക്കെ ധൂര്‍ത്തിന്റെ മേളയായി നടത്തുന്ന സര്‍ക്കാറിന്റെ നവകേരള സദസ്സിനു ഫണ്ട് അനുവദിക്കാനാകില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കെ അതിനൊന്നും പരിഹാരം കാണാതെയാണ് നവകേരള സദസ്സ് ഫണ്ട് മേളയായി നടത്തുന്നത്. ചെയര്‍മാന്‍ പറഞ്ഞു.
Previous Post Next Post