കരുവാരകുണ്ട് | കാർ നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞ് കാർഡ് ഡ്രൈവർ മരിച്ചു. ഒരാൾക്ക് നിസാരപരിക്കേറ്റു. എടക്കര സ്വദേശി പുളിക്കൽ ഭാസ്കരൻ (43 )ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൽക്കുണ്ട് ചേരിപ്പടിയിൽ വച്ചാണ് അപകടമുണ്ടായത്. ഭാസ്കരൻ ഓടിച്ചിരുന്ന കാർ ചേരിപ്പടിയിൽ വച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം തൊട്ടടുത്ത് റോഡിനരികിലുള്ള സ്ഥലനാമ ബോർഡ് ഇടിച്ചു തെറിപ്പിച്ച് മറിഞ്ഞ് മതിലിൽ ഇടിച്ച് നിന്നു. ഭാസ്കരൻ റോഡിലേക്ക് തെറിച്ച് വീണു. തല റോഡിൽ അടിച്ചാണ് ഭാസ്കരൻ വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തല റോഡിൽ അടിച്ചതാവും മരണകാരണമെന്നാണ് സൂചന.
ഭാസ്കരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. എടക്കര സ്വദേശിയായ ഭാസ്കരൻ കരുവാരകുണ്ട് കപ്പിലാന്തോട്ടത്തിൽ നിന്നാണ് വിവാഹം കഴിച്ചത്. ശേഷം കപ്പിലാന്തോട്ടത്തിലെ പാവിൽ തന്നെയായിരുന്നു ഭാസ്കരനും കുടുംബവും താമസിച്ചിരുന്നത്.
കിഴക്കേത്തലയിലെ ഓട്ടോ ഡ്രൈവറായിരുന്നു ഭാസ്കരൻ . മുമ്പ് ബേക്കറിയിലും ജോലി ചെയ്തിരുന്നു. വർഷങ്ങളായി കരുവാരകുണ്ടിൽ തന്നെയാണ് ഭാസ്കരൻ താമസിക്കുന്നത്. ലതയാണ് ഭാര്യ .മക്കൾ : അഖിൽ , നിഖിൽ, നിഥിൻ . മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n