സ്‌കൂളില്‍ അധ്യാപകരുടെ പൊരിഞ്ഞ അടി, ഏഴ് അധ്യാപകര്‍ക്ക് പരിക്ക്




സ്‌കൂളില്‍ അധ്യാപകരുടെ പൊരിഞ്ഞ അടി, ഏഴ് അധ്യാപകര്‍ക്ക് പരിക്ക്


കോഴിക്കോട് - സ്‌കൂളില്‍ അധ്യാപകരുടെ യോഗം നടക്കുന്നതിനിടെ പൊരിഞ്ഞ അടി. ഏഴ് അധ്യാപകര്‍ക്ക് പരിക്കേറ്റു. എരവന്നൂര്‍ എ യു പി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ്ങ്  ചേരുന്നതിനിടെയാണ്  അധ്യാപകര്‍ തമ്മില്‍ അടി നടന്നത്. എന്‍ ടി യു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മര്‍, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, എം കെ ജസ്ല എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുട്ടികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലെത്തിയത്. സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍ ടി യു ജില്ലാ നേതാവുമായ ഷാജി. ഈ സമയം സ്റ്റാഫ് കൗണ്‍സില്‍ യോഗം നടക്കുകയായിരുന്നു. മുറിയിലേക്ക് അതിക്രമിച്ച് കയറിയ ഷാജിയും മറ്റ് അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നാലെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഷാജി ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Previous Post Next Post
WhatsApp