സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ് - സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തില്‍ വീട്ടില്‍ ഹംസ (71) റിയാദ് ശുമൈസി ആശുപത്രിയില്‍ നിര്യാതനായി. ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് മാസം മുമ്പാണ് റിയാദില്‍ മകന്റെയടുത്ത് കുടുംബസമേതം എത്തിയത്.
പരേതനായ ബീരാന്‍ കുട്ടി ഹാജിയാണ് പിതാവ്. മാതാവ് കുന്നിരുമ്മ.
ഭാര്യ കുഞ്ഞിമ്മ. മക്കള്‍ നിഷാദ്, റംസീന
മയ്യിത്ത് റിയാദില്‍ കബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍, ഹനീഫ മുതുവല്ലൂര്‍, മജീദ് മണ്ണാര്‍മല ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.