| തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ എം ഉദ്ഘാടനം ചെയ്യുന്നു |
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാലിന്യമുക്ത നവകേരളം ക്യാമ്പിന്റെ ഭാഗമായി തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.നൂറോളം കുട്ടികൾ പങ്കെടുത്ത കുട്ടികളുടെ ഹരിത സഭ തേഞ്ഞിപ്പലം എയുപി സ്കൂളിൽ വച്ച് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ എം ഉദ്ഘാടനം നിർവഹിച്ചു.തെളിമയോട് തേഞ്ഞിപ്പലം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മാലിന്യസംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയിൽ ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹരിത സഭ സംഘടിപ്പിച്ചത്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ പാതിനൊന്ന് സ്കൂളുകളിൽ നിന്നായി പങ്കെടുത്ത വിദ്യാർത്ഥികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവരുടെ സ്കൂളിന്റെയും ഓരോ സ്കൂളിനും നിയോഗിക്കപ്പെട്ട വാർഡുകളുടെയും മാലിന്യ സംസ്കരണ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥി നിവേദിത എ ഹരിത സഭയുടെ അധ്യക്ഷത വഹിച്ചു തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി വി എം നവാസ് ,അസിസ്റ്റൻറ് സെക്രട്ടറി ജയന്തി നാരായണൻ , കില തീമാറ്റിക് എക്സ്പേർട്ട് മിൻഹാ മറിയം ,കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ ,ഹെഡ് മാസ്റ്റർ വി കെ ശശിഭൂഷൻ ,അശ്വതി,ഉമർ മുക്താർ കെ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.