നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് മുസ്‌ലീം ലീഗ് നേതാവ്, ബഹിഷ്‌കരണം പാളുന്നു


നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് മുസ്‌ലീം ലീഗ് നേതാവ്, ബഹിഷ്‌കരണം പാളുന്നു

കാസര്‍കോട് - നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട് മുസ്‌ലീം ലീഗ് നേതാവും. നവകേരള സദസ്സ് ബഹിഷ്‌കരിക്കണമെന്ന യു ഡി എഫിന്റെ ആഹ്വാനം തള്ളിയാണ് മുസ്‌ലീം സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയത്. പരിപാടിയുടെ രണ്ടാം ദിവസത്തെ പൗരപ്രമുഖരുടെ പ്രഭാത യോഗത്തിലാണ് വ്യവസായി കൂടിയായ ലീഗ് നേതാവ് വേദിയിലെത്തിയത്. മുഖ്യന്ത്രിക്ക് തൊട്ടടുത്ത് തന്നെ അദ്ദേഹത്തിന് ഇരിപ്പിടം ലഭിക്കുകയും ചെയ്തു. നവകേരള സദസ്സിലേക്ക് മുസ്‌ലീം ലീഗ് നേതാക്കള്‍ എത്തുമെന്നും കോണ്‍ഗ്രസിന്റെ നിലപാട് മൂലമാണ് താല്‍പര്യമുണ്ടായിട്ടും പല മുസ്‌ലീം ലീഗ് നേതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മുസ്‌ലീം ലീഗ് സംസ്ഥന കൗണ്‍സില്‍ അംഗം നവകേരള സദസ്സിന്റെ വേദി പങ്കിട്ടത്.
Previous Post Next Post