VIDEO.. റെയില്‍ പാളത്തില്‍ പോത്ത്; വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി


റെയില്‍ പാളത്തില്‍ പോത്ത്; വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി

പാലക്കാട്-പട്ടാമ്പി വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി. നിലമ്പൂര്‍  പാലക്കാട് പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ നിന്ന പോത്തിനെ ഇടിച്ചതാണ് അപകട കാരണം.










എന്‍ജിന്‍ പാളത്തില്‍ നിന്ന് തെന്നിമാറി. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. റെയില്‍വെ സ്‌റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്താണ് സംഭവം. അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ഷൊര്‍ണൂര്‍  നിലമ്പൂര്‍, നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി. രാജ റാണി എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകും.
Previous Post Next Post