ഇന്ത്യ-ഓസീസ് മത്സരത്തിനിടെ ഫ്രീ ഫലസ്തീൻ ജഴ്‌സി ധരിച്ച് യുവാവ് ഗ്രൗണ്ടിൽ



ഇന്ത്യ-ഓസീസ് മത്സരത്തിനിടെ ഫ്രീ ഫലസ്തീൻ ജഴ്‌സി ധരിച്ച് യുവാവ് ഗ്രൗണ്ടിൽ


അഹമ്മദാബാദ്- ഇന്ത്യ-ഓസീസ് ഏകദിന ക്രിക്കറ്റ് ഫൈനൽ മത്സരത്തിനിടെ ഫ്രീ ഫലസ്തീൻ ജഴ്‌സി ധരിച്ച് ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി യുവാവ്. ഗ്രൗണ്ടിലേക്ക് കുതിച്ചുകയറിയ ഇദ്ദേഹം വിരാട് കോലിയെ ആലിംഗനം ചെയ്യാനും ശ്രമിച്ചു. 

ഷർട്ടിന്റെ മുൻവശത്ത് 'സ്‌റ്റോപ്പ് ബോംബിംഗ് ഫലസ്തീൻ' എന്നും പിന്നിൽ 'ഫ്രീ ഫലസ്തീൻ' എന്നും എഴുതിയിരുന്നു.  ഫലസ്തീൻ പതാക അച്ചടിച്ച മാസ്‌കും ധരിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ എത്തിയാണ് ഇദ്ദേഹത്തെ ഗ്രൗണ്ടിൽനിന്ന് മാറ്റിയത്. കളി ഏതാനും നിമിഷം തടസ്സപ്പെടുകയും ചെയ്തു. 
Previous Post Next Post