വളർത്തുമൃഗങ്ങളെ കൂട് തകർത്ത് കൊല്ലുന്നത് ആജ്ഞാത ജീവി?നാട്ടുകാർ ഭീതിയിൽ

പരപ്പനങ്ങാടി | രണ്ട് ദിവസങ്ങളിലായി നിരവധി വളർത്ത് മൃഗങ്ങളേയും, കോഴികളേയും കൂട് തകർത്ത് കൊല്ലുന്നത് കാരണം നാട്ടുകാർ ഭീതിയിൽ .

പരപ്പനങ്ങാടി കരിങ്കല്ലത്താണി കാളികാവ് റോഡിലെ വീടുകളിലെ വളർത്തുമൃഗങ്ങളേയും മറ്റുമാണ് വ്യാപകമായി അക്രമത്തിന് ഇരയായിരുക്കുന്നത്.

2 ദിവസം മുന്നെ മാധ്യമ പ്രവർത്തകനായ ഹമീദിന്റെയും , പാചക തൊഴിലാളി ബഷീറിന്റെയും , ഇസ്മായിലെന്റെയും , കൂട് അടിഭാഗം പൊളിച്ച് ആടുകളെ കൊന്നിരുന്നു.

 പഴയ തകരം കച്ചവടക്കാരനായ മുഹമ്മദിന്റെ കോഴികളുള്ള ഇരുമ്പ് കൂട് കടിച്ച് വലിച്ച് കൊണ്ട് പോയാണ് നിരവധി കോഴികളെ കൊന്നത്. 

ഇന്നലെ രാത്രി (ബുധൻ) വാൽ പറമ്പൻ മുജീബിന്റെ ആടിനേയും സമാനമായ രീതിയിലാണ് കൊന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമത്തെ തുടർന്ന് ഇദ്ധേഹം കൂട് ബന്ദവസ്സായ രീതിയിൽ ക്രമീകരിച്ചിട്ടും ഇത് തകർത്താണ് ആടിനെ കൊന്നത്.

ആക്രമത്തിനിരയായ മുഴുവൻ ആടുകളുടേയും വയർ ഭാഗമാണ് പൊളിച്ചിരിക്കുന്നത് പലതും ഗർഭിണികളായിരുന്നു.

മാസങ്ങൾക്ക് മുന്നെ ഈ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ആടുകളെ കൊന്നിരുന്നു കാൽപ്പാടുകളുടെ അടക്കം ഫോട്ടൊ വനം വകുപ്പിന് കൈമാറിയിട്ടും ഗൗരവമായി പരിഗണിച്ചിരുന്നില്ല.

ഈ ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം വ്യാപകമാണങ്കിലും, വളർത്ത് മൃഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമം അജ്ഞാത ജീവിയുടേതാണന്ന നിഗമനത്തിലാണ് നാട്ടുകാർ. ഇത് കാരണം ജനം ഭീതിയിലാണ്.
Previous Post Next Post