അന്താരാഷ്ട്ര ചലചിത്ര മേള പരപ്പനങ്ങാടിയിൽ
പരപ്പനങ്ങാടി :അന്താരാഷ്ട്ര സിനിമകളെയും, അതിന്റെ പ്രസക്തിയെയും പരപ്പനങ്ങാടിയിലെ പുതുതലമുറയ്ക്കും, പൊതുസമൂഹത്തിനും പരിചയപ്പെടുത്തികൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂൾ മലയാളവേദി കേരള ചലച്ചിത്ര വികസന അക്കാദമിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ചലച്ചി ത്രോത്സവം 2023 നവംബർ 18,19 തിയ്യതികളിൽ ബി.ഇ.എം. ക്യാംപസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന പരിപാടി 2023 നവംബർ 18 ശനിയാഴ്ച രാവിലെ 9 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
കേരള ചലച്ചിത്ര വികസന അക്കാദമി റീജ്യണൽ കോ ഓഡിനേറ്റർ നവീന വി ജയൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ റവ. സുനിൽ പുതിയാട്ടിൽ, നിയാസ് പുളിക്കലകത്ത്, വാർഡ് കൗൺസിലർ കാർത്തിയേകൻ എന്നിവർ ആശംസ കൾ അർപ്പിക്കും.
തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സിനിമാപ്രദർശനം, വൈകുന്നേരം 5 മണിയ്ക്ക് സിനിമാസംബന്ധമായുള്ള ചർച്ചകൾ നടക്കും.
ചർച്ചയ്ക്ക് പരപ്പനങ്ങാടിയിലെ സിനിമാ പ്രമുഖർ നേതൃത്വം നൽകും. വൈകു ന്നേരം 6 മണിക്ക് പരപ്പനങ്ങാടിയിൽ സിനിമാ മേഖലയിൽ സംഭാവന നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ ഈ ചടങ്ങിന്റെ ഭാഗമായിട്ട് ആദ രിക്കും. അതിനു ശേഷം കലാസായാഹ്നം. എന്നിവയാണ് ഈ ചലച്ചിത്രോത്സ വത്തിൽ ഒരുക്കിയിരിക്കുന്ന പരിപാടികളെന്ന് ഭാരവാഹികൾ പറഞ്ഞു.
2023 നവംബർ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ പരപ്പനങ്ങാടിയിലെ പൊതുസമൂഹത്തിന് വേണ്ടിയുള്ള ചലച്ചിത്ര പ്രദർ ശനങ്ങളായിരിക്കും നടക്കുക.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ സനിൽ നടുവത്ത്, കൺവീനർ കെ.സുഭാഷ് ആബേൽ, പ്രിൻസിപ്പൽ ബിന്ധ്യ മേരി ജോൺ , ടി. അരവിന്ദൻ ,പി.ടി.എ പ്രസിഡന്റെ നൗഫൽ ഇല്യൻ, ഫാത്തിമ അർഷിദ കെ , ഫാത്തിമ സന പി.വി എന്നിവർ സംബന്ധിച്ചു.