മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്



മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ - നവകേരള സദസ്സിനായി എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ പഴയങ്ങാടിയിലാണ് അക്രമം അരങ്ങേറിയത്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍. പ്രവര്‍ത്തകന്റെ തലയ്ക്കടിച്ചുവെന്നും അക്രമം തടഞ്ഞവരെയും മര്‍ദിച്ചുവെന്നും എഫ് ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ് ഐ ആറില്‍ പറയുന്നു.
Previous Post Next Post