VIDEO അച്ഛന്‍ കുഴഞ്ഞുവീണു, സി.പി.ആര്‍ നല്‍കി രക്ഷപ്പെടുത്തി മകന്‍, വൈറലായി വീഡിയോ
ആഗ്ര- താജ് മഹല്‍ കാണാനെത്തിയ വിനോദ സഞ്ചാരിയുടെ ജീവന്‍ രക്ഷിച്ച് മകന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അച്ഛന് മകന്‍ സി.പി.ആര്‍ നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കുടുംബത്തിനൊപ്പമാണ് ഇരുവരും താജ്മഹല്‍ കാണാന്‍ എത്തിയത്. താജ്മഹലിന് ഉള്ളില്‍വെച്ച് അച്ഛന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഉടന്‍ മകന്‍ അച്ഛന് സി.പി.ആര്‍ നല്‍കി. ഇതിന്റെ വിഡിയോ ചുറ്റും കൂടിനിന്നവര്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു പിന്നാലെ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.