തിരൂരങ്ങാടി | വെഞ്ചാലിയിലെ നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് പുതുതായി വൈദ്യുതിലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. കനാല്‍ റോഡില്‍ നിന്നും ഒരു ഡസനോളം വൈദ്യുതി കാലുകള്‍ സ്ഥാപിച്ചു. അടുത്ത ദിവസം ലൈന്‍ വലിക്കും. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വൈദ്യുതിലൈന്‍ വലിക്കുന്നത്.
മാലിന്യ സംസ്‌കരണത്തിനു എംസിഎഫ് നിര്‍മാണം അവസാന ഘട്ടത്തിലാണ്.തുമ്പൂര്‍ മുഴി എയറോബിക് പ്ലാന്റും ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. വൈദ്യുതി ലൈന്‍ വലിക്കുന്നതിലൂടെ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവും.
ഇവിടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. വൈദ്യിതി ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി.പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍ സന്ദര്‍ശിച്ച് വിലയിരുത്തി.