6 മണിക്കൂറിനുള്ളില്‍ പെയിന്റിംഗ് തോഴിലാളി 12 കോടിക്ക് ഉടമസ്ഥനായി

 കോട്ടയം | ക്രിസ്മസ് പുതുവല്‍സര ബംപര്‍ 12 കോടി കോട്ടയം അയ്മനം സ്വദേശി സദനെന്നു വിളിക്കുന്ന സദാനന്ദനാണ്. ഇന്നുരാവിലെ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. മക്കളുടെ ജീവിതം നല്ല നിലയിലാക്കണമെന്ന് സദന്‍ പറഞ്ഞു. ക്രിസ്മസ് പുതുവല്‍സര ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം XG 218582 ടിക്കറ്റിനാണ്.

കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്). കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.


രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകൾക്കാണ്.നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.
ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചിരുന്നു.

ഇന്ന് രാവിലെ ഇറച്ചി വാങ്ങാൻപോയി; ടിക്കറ്റെടുത്തു; ഉച്ചയ്ക്ക് അടിച്ചത് 12 കോടി

കോട്ടയത്തുകാരൻ സദൻ രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ എടുത്ത ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 വർഷത്തിലേറെയായി പെയിന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം.

Previous Post Next Post
WhatsApp