മക്കരപ്പറമ്പ് | മുൻ ഇന്ത്യൻ ഫുട്ബോൾ താരം മലപ്പുറം അസീസ് (കാവുങ്ങൽ അബ്ദുൽ അസീസ് ) അന്തരിച്ചു .മയ്യത്ത് നിസ്ക്കാരം മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ രാവിലെ 11 മണിക്ക് നടക്കും. മലപ്പുറം അസീസ് സർവീസസ്, കർണാടക, മുഹമ്മദൻസ് സ്പോർട്ടിങ് ടീമുകളുടെ മുൻ ക്യാപ്റ്റനായിരുന്നു. അന്തരിച്ച സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗവുമായിരുന്ന കെ.ചേക്കു സഹോദരനാണ്.