തിരൂരങ്ങാടി | നഗരസഭ വാര്‍ഷിക പദ്ധതിയില്‍ മുട്ടക്കോഴി വിതരണം മൂന്നാം ഘട്ടം കാച്ചടി സ്‌കൂളില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. 11,12,13,14,15,16,17,18,19,20,21,22,23 ഡിവിഷനുകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
യുകെ മുസ്ഥഫ മാസ്റ്റര്‍, എം സുജിനി, ഡോ രേഷ്മ, സി.,പി ഹബീബ ബഷീര്‍. അരിമ്പ്ര മുഹമ്മദലി, പി.കെ മഹ്ബൂബ്, കെടി ബാബുരാജന്‍, സമീര്‍ വലിയാട്ട്, ആരിഫ വലിയാട്ട്, ഫാത്തിമ പൂങ്ങാടന്‍, സിപി സുലൈഖ. എംപി ഫസീല, പി ഖദീജ, സഹീര്‍ വീരാശേരി. നേതൃത്വം നല്‍കി. വിധവ, ഭിന്നശേഷി. തുടങ്ങിയവര്‍ക്കാണ് നല്‍കിയത്. മുട്ടക്കോഴി വിതരണത്തില്‍ നഗരസഭ മാതൃകയാകുകയാണ്.