കെ-റെയിൽ;പരപ്പനങ്ങാടി ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാവുമ്പോള്‍

പരപ്പനങ്ങാടി | കെ-റെയിൽ യാഥാർത്ഥ്യമാവുമ്പോൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്ന് ആശങ്ക. ജില്ലയിൽ 54 കിലോമീറ്റർ പാതക്കായി മൂന്ന് താലൂക്കുകളിലായി 108 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. ജില്ലയിലെ ഏക കെ- റയിൽ സ്റ്റേഷന് വേണ്ടി തിരൂർ താനാളൂർ വില്ലേജിൽ വലിയപാടത്താണ് ഭൂമി ഏറ്റെടുക്കുന്നത്.

 തിരൂരങ്ങാടി, പൊന്നാനി, തിരൂർ താലൂക്കുകളിലെ പതിനഞ്ച് വില്ലേജുകളിലായി 54 കിലോമീറ്റർ ദൂരത്തിലാണ് മലപ്പുറം ജില്ലയിലെ കെ-റെയിൽ പാത.

ഡിപിആർ പ്രകാരം ജില്ലാ അതിർത്തിയായ കടലുണ്ടി മുതൽ തിരുന്നാവായ വരെ നിലവിലെ റയിൽവേ ട്രാക്കിന് സമാന്തരമായാണ് പാതയുടെ അലൈൻമെന്റ്. തിരുന്നാവായ മുതൽ, തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചങ്ങരംകുളം വരെ ഇതിൽ മാറ്റം വരും. നിലവിലെ അലൈൻമെന്റ് പ്രകാരം പാത വന്നാൽ, പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്നാണ് ആശങ്ക. റെയിൽവേയുടെ കൈവശമുള്ള ഭൂമി കഴിഞ്ഞ്, കെ-റെയിലിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നഗര ഹൃദയത്തിലായിരിക്കും ഭൂമി കണ്ടെത്തേണ്ടി വരിക.

250 ലധികം വീടുകളും, നഗരത്തിലെ വ്യാപാര വാണിജ്യ സമുച്ചയങ്ങളും ഇതോടെ ഇല്ലാതാകും. പുനരധിവാസത്തിന് പകരം ഭൂമി സമീപത്ത് ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള നഗരത്തെ ഇല്ലാതാക്കുന്ന വിധം പദ്ധതിയുമായി മുന്നോട്ട് പോയാൽ അംഗീകരിക്കില്ലെന്നാണ് പൊതുവികാരം.

 തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിലെ ഏക കെ-റെയിൽ സ്റ്റേഷൻ സ്ഥാപിക്കുക. ഇതിനായി കണ്ടെത്തിയത് വയലും കരഭൂമിയും ഉൾപ്പെടുന്ന താനാളൂർ വില്ലേജിലെ വലിയപാടം പ്രദേശമാണ്. ഇതുൾപ്പെടെ പാത കടന്നുപോകുന്നയിടങ്ങളിൽ ഗുരുതര പാരിസ്ഥിതികാഘാതമുണ്ടാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.

വിശദമായ അവലോകനം


 പാ​രി​സ്ഥി​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ബാ​ധ്യ​ത​ക​ൾ വ​രു​ത്തു​ന്ന സി​ൽ​വ​ർ ലൈ​ൻ അ​ർ​ധ അ​തി​വേ​ഗ പാ​ത നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ഡി.​പി.​ആ​ർ പു​റ​ത്തു​വി​ട്ട​തി​ന്​ പി​റ​കെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്​ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്നു. വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ല്ലു​ക​ൾ നാ​ട്ടു​ന്ന ജോ​ലി തു​ട​രു​ക​യാ​ണ്.

വ​യ​ലു​ക​ളി​ലൂ​ടെ​യും നി​ല​വി​ലെ റെ​യി​ൽ​പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യു​മാ​ണ്​ ജി​ല്ല​യി​ൽ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. തി​രൂ​രാ​ണ്​ ഏ​ക സ്റ്റേ​ഷ​നു​ള്ള​ത്. 54 കി. ​മീ ദൂ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ത​ക്കാ​യി വേ​ണ്ട​ത്​ 108.134 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്. പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ താ​ലൂ​ക്കു​ക​ളി​ലെ 15 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ്​ നി​ർ​ദി​ഷ്ട പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. 15 മു​ത​ൽ 30 മീ​റ്റ​ർ വ​രെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലൂ​ടെ:

തി​രൂ​ർ ഏ​ക സ്റ്റേ​ഷ​ൻ.

തി​രൂ​രി​ലാ​ണ്​ ജി​ല്ല​യി​ലെ ഏ​ക സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ മൂ​ന്ന​ര കി. ​മീ​റ്റ​ർ മാ​റി താ​നാ​ളൂ​ർ വി​ല്ലേ​ജി​ലെ വ​ലി​യ​പാ​ട​ത്താ​ണ്​ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. ക​ര​ഭൂ​മി​യും വ​യ​ലും ചേ​ർ​ന്ന സ്ഥ​ല​മാ​ണി​ത്​. സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്ത് 108 മീ​റ്റ​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.തി​രൂ​ർ ഏ​ക സ്റ്റേ​ഷ​ൻ
തി​രൂ​രി​ലാ​ണ്​ ജി​ല്ല​യി​ലെ ഏ​ക സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ മൂ​ന്ന​ര കി. ​മീ​റ്റ​ർ മാ​റി താ​നാ​ളൂ​ർ വി​ല്ലേ​ജി​ലെ വ​ലി​യ​പാ​ട​ത്താ​ണ്​ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. ക​ര​ഭൂ​മി​യും വ​യ​ലും ചേ​ർ​ന്ന സ്ഥ​ല​മാ​ണി​ത്​. സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്ത് 108 മീ​റ്റ​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

എ​ട്ട്​ മീ​റ്റ​ർ നി​ല​മു​യ​ർ​ത്തും.

ഭൂ ​ഘ​ട​ന​ക്ക​നു​സ​രി​ച്ച് പ​ര​മാ​വ​ധി എ​ട്ട്​ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ല​മു​യ​ർ​ത്തി എം​ബാ​ങ്ക്​​മെ​ന്‍റ്​ സ്ഥാ​പി​ച്ചാ​ണ്​ റെ​യി​ൽ​വേ ട്രാ​ക്ക്​ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ മ​തി​ലു​മു​ണ്ടാ​യി​രി​ക്കും. ജി​ല്ല​യി​ലെ​വി​ടെ​യും ഭൂ​ഗ​ർ​ഭ പാ​ത​യോ അ​ടി​പ്പാ​ത​ക​ളോ നി​ല​വി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടി​ല്ല. റെ​യി​ൽ​വേ ലൈ​നി​ൽ​നി​ന്ന് പ​ര​മാ​വ​ധി 30 മീ​റ്റ​ർ വ​രെ സ്ഥ​ല​മേ​റ്റെ​ടു​ക്കു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​തെ​ങ്കി​ലും പാ​ള​ത്തി​ൽ നി​ന്നാ​ണോ റെ​യി​ൽ​വേ​യു​ടെ ഭൂ ​അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണോ അ​ള​വ് തു​ട​ങ്ങു​ക എ​ന്ന്​ വ്യ​ക്ത​മ​ല്ല.

പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​രം ഇ​ല്ലാ​താ​കും.

പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​ത്തെ​യാ​ണ്​ പ​ദ്ധ​തി ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. 267ഓ​ളം വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണം. ഇ​തു​കൂ​ടാ​തെ നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​ത്ത​ൻ​തെ​രു മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, ത​ട്ടാ​ങ്ക​ണ്ടി അ​യ്യ​പ്പ​ക്ഷേ​ത്രം, പോ​ത്ത​ഞ്ചേ​രി ഭ​ഗ​വ​തി ക്ഷേ​ത്രം, അ​ബ്​​റാ​ർ ജു​മാ മ​സ്​​ജി​ദ്, വെ​ളു​ത്ത​മ​ണ്ണി​ൽ ജു​മാ മ​സ്​​ജി​ദ്, ബി.​ഇ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, എ​ൽ.​പി സ്കൂ​ൾ, സി.​എ​സ്​.​ഐ ച​ർ​ച്ച്, എം.​ഐ ഇം​ഗ്ലീ​ഷ്​ സ്കൂ​ൾ, സി​ൻ​സി​യ​ർ ഇ​സ്​​ലാ​മി​ക്​ അ​ക്കാ​ദ​മി, ചി​റ​മം​ഗ​ലം എ​ൽ.​പി സ്കൂ​ൾ എ​ന്നി​വ പൊ​ളി​ക്ക​ണം. ഒ​രു ഭാ​ഗ​ത്ത്​ ക​ട​ലാ​യ​തി​നാ​ൽ അ​തു​ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ങ്ങ​ൾ ഏ​റെ​ക്കു​റെ തു​ട​ച്ചു നീ​ക്ക​പ്പെ​ടും.

തി​രൂ​രി​ൽ പൊളിക്കേണ്ടത്​ 250 വീ​ടു​ക​ൾ.

തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 250 വീ​ടു​ക​ളാ​ണ്​ പൊ​ളി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​ഞ്ച്​ മു​സ്​​ലിം പ​ള്ളി​ക​ളും പെ​രു​വ​ഴി​യ​മ്പ​ല​ത്തെ നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഭ​ഗ​വ​തി ക്ഷേ​ത്ര​വും ഇ​ല്ലാ​താ​കും. പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ, കോ​ട​തി സ​മു​ച്ച​യം, തി​രൂ​ർ, തൃ​ക്ക​ണ്ടി​യൂ​ർ വി​ല്ലേ​ജ്​ ഓ​ഫി​സു​ക​ൾ, ഫ​യ​ർ സ്​​റ്റേ​ഷ​ൻ, കാ​രു​ണ്യ പാ​ലി​യേ​റ്റി​വ്​ ക്ലി​നി​ക്, ട്ര​ഞ്ചി​ങ്​ ഗ്രൗ​ണ്ട്​ ശ്മ​ശാ​നം, ന​ഗ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം എ​ന്നി​വ പൊ​ളി​ക്ക​പ്പെ​ടും.

തി​രു​നാ​വാ​യ വി​​ല്ലേ​ജ്​
250 വീ​ടു​ക​ളാ​ണ്​ പൊ​ളി​ക്കേ​ണ്ടി​വ​രു​ക. 200 ഏ​ക്ക​ർ നെ​ൽ​കൃ​ഷി ഇ​ല്ലാ​താ​കും. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ വ​രെ പൂ​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന 200 ഏ​ക്ക​ർ താ​മ​ര കൃ​ഷി​യും തു​ട​ച്ചു​നീ​ക്ക​പ്പെ​ടും. ദേ​ശാ​ട​ന​ക്കി​ളി​ക​ൾ എ​ത്തു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

താ​നൂ​ർ ന​ഗ​ര​സ​ഭ
താ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കാ​വ്​ മു​ത​ൽ പൂ​ര​പ്പു​ഴ വ​രെ 250ഓ​ളം വീ​ടു​ക​ൾ ന​ഷ്ട​മാ​വും. മൂ​ന്ന്​ കു​ടും​ബ ക്ഷേ​ത്ര​ങ്ങ​ൾ, 25 സ്ഥാ​പ​ന​ങ്ങ​ൾ, പു​തി​യ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സ്​ എ​ന്നി​വ ​പൊ​ളി​ക്കേ​ണ്ടി വ​രും.

ച​ങ്ങ​രം​കു​ളം
നി​ല​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണ്​ ച​ങ്ങ​രം​കു​ളം. ഇ​വി​ടെ ദേ​ശീ​യ​പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യാ​ണ്​ പു​​തി​യ പാ​ത വ​രു​ന്ന​​ത്. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ, ആ​ല​ങ്കോ​ട്​ ക്ഷേ​​ത്രം, ജു​മാ മ​സ്​​ജി​ദ്​ എ​ന്നി​വ ഇ​ല്ലാ​താ​കും.

ത​ല​ക്കാ​ട്​ പ​ഞ്ചാ​യ​ത്ത്​
325 വീ​ടു​ക​ളാ​ണ്​ ഇ​വി​ടെ പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി വ​രു​ക. മൂ​ന്ന്​ പ​ള്ളി​ക​ൾ, കൃ​ഷി​സ്ഥ​ല​ങ്ങ​ൾ, എ​സ്.​എം.​യു.​പി സ്കൂ​ൾ, വ​ട്ട​ത്താ​ണി ഗ​വ. എ​ൽ.​പി സ്കൂ​ൾ എ​ന്നി​വ​യാ​ണ്​ പൊ​ളി​ക്കേ​ണ്ടി വ​രു​ക.

പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്​;പൊ​ന്നാ​നി താ​ലൂ​ക്ക്​.

ആ​ല​ങ്കോ​ട്​
കാ​ല​ടി
ത​വ​നൂ​ർ
വ​ട്ടം​കു​ളം

തി​രൂ​ർ താ​ലൂ​ക്ക്​

നി​റ​മ​രു​തൂ​ർ
പ​രി​യാ​പു​രം
താ​നാ​ളൂ​ർ
താ​നൂ​ർ
ത​ല​ക്കാ​ട്​
തി​രു​നാ​വാ​യ
തി​രൂ​ർ
തൃ​ക്ക​ണ്ടി​യൂ​ർ

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക്​

അ​രി​യ​ല്ലൂ​ർ
നെ​ടു​വ
വ​ള്ളി​ക്കു​ന്ന്

Previous Post Next Post
WhatsApp