തിരുരങ്ങാടി | തിരുരങ്ങാടി നിയോജക മണ്ഡലത്തിൽ പി ഡി പിയെ ശക്തി പെടുത്തുന്നതിന്റെ ഭാഗമായി തിരുരങ്ങാടി നഗരസഭയിലെ ആദ്യ ജനറൽ കൺവെൻഷൻ ഡിവിഷൻ 4 \ 5 കൂടി ചേരുന്ന പാറപ്പുറം പി ഡി പി ഓഫിസിൽ ചേർന്നു.പി ഡി പി തിരൂരങ്ങാടി നഗരസഭ പ്രസിഡന്റ് യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സലാം മുന്നിയൂർ യോഗം ഉൽഘടനം ചെയ്തു.
പി ഡി പിയുടെ ആശയവും ആദർശവും എന്ന വിഷയത്തിൽ മണ്ഡലം പ്രസിഡന്റ് സകീർ പരപ്പനങ്ങാടി പ്രതേക ക്ലാസ് എടുത്തു.നജീബ് പാറപ്പുറം , കോയ പീ സി എഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പാറപ്പുറം യുണിറ്റിന് പുതിയ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റ് സി ടി കോയ സെകട്രി സമദ് പാറപ്പുറം, വൈസ് പ്രസിഡന്റ് ഹാരിസ് താപ്പി, ജോ സെക്ട്രി ഫൈസൽ, ട്രഷറർ മുസ, വിദ്യർത്ഥി വിഭാഗം കൺവീനർആയി മുഹമ്മദ് റഷാദ് സി ടി യെ തിരഞ്ഞെടുത്തു. ജാഫർ വി പി സ്വാഗതവും മുനീർ വി പി നന്ദിയും പറഞ്ഞു.