പരപ്പനങ്ങാടി | മദ്രസ്സ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ ആർ.എസ്.എസ് കാരനെ മാനസിക രോഗിയാക്കി രക്ഷപ്പെടുത്തിയ പോലീസ് ഇയാളെ ആക്രമിച്ചെന്ന പരാതിയിൽ വധശ്രമത്തിന് കേസെടുത്തത് വിവാദത്തിൽ.
പരപ്പനങ്ങാടി പോലീസിൻ്റെ നടപടിയാണ് വിവാദമായിരിക്കുന്നത് .
കഴിഞ്ഞ 2021 ഒക്ടോബർ 20 ന് രാവിലെ മദ്രസ്സയിലേക്ക് പോവുകയായിരുന്ന ചെട്ടിപ്പടി ചെമ്മല റഷീദിൻ്റെ മകൻ ഖാജയെ ബൈക്കിലെത്തി ആർ.എസ്.എസ്. പ്രവർത്തകനായ തുന്ന ര് കണ്ടി രാമനാഥൻ ആക്രമിച്ച സംഭവത്തിൽ തുടക്കത്തിൽ തന്നെ കേസ് ദുർബലപെടുത്താനും നിസ്സാരവത്കരിക്കാനും ശ്രമിച്ച പരപ്പനങ്ങാടി പോലീസ് ഇയാൾ മാനസിക രോഗിയാണന്ന് പറഞ്ഞ് വിടുകയായിരുന്നു.
സംഭവത്തിൽ വൻ പ്രതിഷേധം ഉണ്ടായങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലന്ന് മാത്രമല്ല കുട്ടിയുടെ കൂടെയുണ്ടായിരുന്ന സാക്ഷിയായ സഹപാഠിയെ ഭയപെടുത്തി സാക്ഷി പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് കാരൻ വരെ എത്തിയത് വിവാദമായിരുന്നു.
സംഭവത്തിൽ ശക്തമായ നടപടിയെടുക്കേണ്ട പോലീസ് പരാതിക്കാരെ ഭയപെടുത്താനുള്ള നീക്കം നടന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനിടെയാണ് നവംമ്പർ മാസം ഒന്നാം തിയതി പോലീസ് മാനസിക രോഗിയായി ചിത്രീകരിച്ച് രക്ഷപ്പെടുത്തിയ തുന്നര് കണ്ടി രാമനാഥൻ ആക്രമത്തിനിരയായന്ന് പറഞ്ഞ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
അന്ന് സംഭവത്തിൽ പോലീസും, ഇയാളും മാധ്യമങ്ങളോടടക്കം പറഞ്ഞത് 2 അജ്ഞാതർ ബൈക്കിലെത്തി ആക്രമിച്ചെന്നായിരുന്നു.സംഭവത്തിൽ കേസ്സെടുത്ത പോലീസ് കുപ്പിവളവിലെ സി.സി.ടി.വി അടക്കം പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിരുന്നില്ലത്രെ.
എന്നാൽ ചെട്ടിപ്പടിയിലെ പൊതുപ്രവർത്തകനും എസ്.ഡി.പി.ഐ നേതാവുമായ യാസർ അറഫാത്തിനെയടക്കം പ്രതി ചേർത്ത് വധശ്രമത്തിനടക്കം കേസ്സെടുത്തിരിക്കുകയാണ്.
സംഭവ സമയം പറഞ്ഞിരുന്നതിന് വിപരീതമായി രാമനാഥൻ്റ പുതിയ പരാതിയാണ് അറഫാത്തിനെതിരെ കേസ്സെടുക്കാൻ പോലീസ് ഉപയോഗിച്ചിരിക്കുന്നത് .
നേരത്തെ അജ്ഞാതർ എന്ന് പറഞ്ഞങ്കിൽ പുതിയ പരാതിയിൽ താൻ പരിചയമുള്ള യാസർ അറഫാത്ത് എന്നാണ് ചേർത്തപെട്ടിട്ടുള്ളത്.
മാത്രമല്ല ഇയാൾ ആക്രമിക്കപ്പെടാൻ കാരണം മദ്രസ്സ വിദ്യാർത്ഥിയുടെ കണ്ണിൽ അറിയാതെ കൈ തട്ടിയതിനാണന്ന നിസാരവത്കരണവും എഫ്.ഐ.ആറിലുണ്ട്.
കുട്ടിയുടെ പരാതി നിസ്സാരവത്കരിച്ചതിനെതിരെ മീഡിയകളുടെ മുന്നിലടക്കം കുട്ടിയും, പിതാവും സംഭവങ്ങൾ വിളിച്ച് പറഞ്ഞിരുന്നു.
പക്ഷെ ആർ.എസ്.എസ് കാരൻ ആക്രമിക്കപ്പെടാൻ കാരണം കണ്ണിൽ വിരൽ തട്ടിയെന്ന വിചിത്ര വാദമാണ് പോലീസ് നടത്തിയിട്ടുള്ളത്.
രാമനാഥനെ ആക്രമിച്ച സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് ക്രൈo നമ്പർ 600/21-ഐ.പി.സി.324,308, 34 വകുപ്പ് പ്രകാരമാണ് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ മാനസിക രോഗിയാണന്ന് പോലീസ് പറയുന്ന ഒരാളുടെ പരാതിയിൽ ജാമിമില്ല വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.